Thursday, 21 December 2017

ലദൽ ഹബീബ് മീലാദ് ജൽസ 2017


ദേളി: ജാമിഅ സഅദിയ്യ SSF കാമ്പസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "ലദൽ ഹബീബ് മീലാദ് ജൽസ - 17 "സംഘടിപ്പിച്ചു. SSF സംസ്ഥാന വൈ പ്രസിഡന്റ് സലാഹുദ്ധീൻ അയ്യുബി ഉൽഘാടനം ചെയ്തു.SYS സംസ്ഥാന അദ്ധ്യക്ഷൻ അബദുൽ ഖാദിർ മദനി മത്സരവി ജെതാക്കളെ പ്രഖ്യപിച്ച് കൊണ്ട് സദസിന് ഉപദേശം നൽകി.ഉസ്താദ് ലത്തീഫ് സഅദി  സമ്മാനധാനം നിർവഹിച്ചു.കൺവീനർ സയ്യിദ് സ്വാലിഹ് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി  റുഫൈദ് സ്വാഗതവും സയീദ് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

Tuesday, 19 December 2017

ലോക അറബി ദിനം ആചരിച്ചു

ദേളി: സഅദിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി യൂണിയൻ എം എസ് എസ് എ ക്ക് കീഴിൽ ലോക അറബി ദിനം ആചരിച്ചു. സയ്യിദ് ഇസ്മായിൽ അൽ ഹാദി തങ്ങളുടെ പ്രാർത്ഥനയോടെ നാന്ദി കുറിച്ച സംഗമം പ്രിൻസിപ്പൽ ബേക്കൽ ഇബ്റാഹീം മുസലിയാരുടെ അദ്യക്ഷതയിൽ കുട്ടശ്ശേരി അബ്ദുല്ല ബാഖവി ഉദ്ഘാടനം നിർവഹിച്ചു. "അറബി ഭാഷ വളർച്ചയും പുരോഗതിയും"  "അറബി ഭാഷ ഖുർആനിലും ഹദീസിലും "  "അറബി ഭാഷ മറ്റു ഭാഷകൾക്കിടയിൽ " തുടങ്ങിയ വിഷയങ്ങളിൽ സവാദ് പെർവാട് ,ജാബിർ കാനക്കോട് ,സിദ്ധീഖ് പട്ടണം തുടങ്ങിയവർ വിഷയാവതരണം നടത്തി അബദു സമദ് സഖാഫി അൽഅഫ്ലലി മലപ്പുറം മോഡറേറ്ററായിരുന്നു. നവാസ് ചട്ടഞ്ചാൽ സ്വാഗതവും സഈദ് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു

Sunday, 19 November 2017

പ്രവാചക പ്രകീര്‍ത്തനങ്ങള്‍ വിളംബരം ചെയ്‌ത്‌ സഅദിയ്യ മീലാദ് റാലി ചട്ടഞ്ചാലിനെ പുളകമണിയിച്ചു


ചട്ടഞ്ചാല്‍ : വിശുദ്ധ റബീഉല്‍ അവ്വലിന്‌ സ്വാഗതമോതിക്കൊണ്ട്‌ സഅദിയ്യ ചട്ടഞ്ചാല്‍ ടൗണില്‍ സംഘടിപ്പിച്ച മീലാദ്‌ വിളംബര റാലി വിവിധ ഡിസ്‌പ്ലേകളുടേയും ദഫ്‌ സ്‌കൗട്ട്‌ സംഘത്തിന്റേയും അകമ്പടിയോടെ ശ്രദ്ദേയമായി.
റാലിയില്‍ സ്ഥാപന വിദ്യാര്‍ത്ഥികളും സുന്നി പ്രവര്‍ത്തകരും പൗര പ്രമുഖരും നാട്ടുകാരു മടക്കം ആയിരങ്ങള്‍ കണ്ണികളായി. ചട്ടഞ്ചാല്‍ 55-ാം മൈലില്‍ നിന്ന്‌ പുറപ്പെട്ട റാലി ഗതാഗത തടസ്സം കൂടാതെ സമ്മേളന നഗരിയില്‍ സമാപിച്ചപ്പോള്‍ കാണികള്‍ക്ക്‌ കൗതുകമായി. റാലിക്ക്‌ തുടക്കം കുറിച്ച്‌ കൊണ്ട്‌ സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന്‌ മര്‍സൂഖ്‌ നഗരില്‍ നടന്ന വിളംബര സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ പട്ടുവം മൊയ്‌തീല്‍ കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ്‌ അഹ്‌മദ്‌ മുഖ്‌താര്‍ കുമ്പോല്‍ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ പ്രാര്‍ത്ഥന നടത്തി. കെ.പി ഹുസൈന്‍ സഅദി ആമുഖ പ്രഭാഷണവും റാഷിദ്‌ ബുഖാരി കുറ്റ്യാടി മുഖ്യപ്രഭാഷണവും നടത്തി. സയ്യിദ്‌ ഹിബത്തുള്ള തങ്ങള്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി, സൈദലവി ഖാസിമി, എം.എ അബ്ദുല്‍ വഹാബ്‌, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്ല ഹുസൈന്‍ കടവത്ത്‌, ഹമീദ്‌ മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശാഫി ഹാജി കീഴൂര്‍, അഹ്‌മദ്‌ മൗലവി കുണിയ, സലാഹുദ്ദീന്‍ അയ്യൂബി, സ്വാദിഖ്‌ ആവളം, അബ്ദുല്‍ റഹ്‌മാന്‍ കല്ലായി, അബ്ദുല്‍ഖാദര്‍ ഹാജി പാറപ്പള്ളി, മൊയ്‌തീന്‍ പനേര, പി.എസ്‌ മുഹമ്മദ്‌ ഹാജി പൂച്ചക്കാട്‌, ആബിദ്‌ സഖാഫി മവ്വല്‍, ഇബ്രാഹിം സഅദി മുഗു, ശറഫുദ്ദീന്‍ സഅദി, അബ്ദുല്‍ ഖാദര്‍ ഹാജി ബാലന്‍, ഖാലിദ്‌ ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതവും ശാഫി കണ്ണമ്പള്ളി നന്ദിയും പറഞ്ഞു.

Friday, 27 October 2017

സഅദിയ്യ ശരീഅത്ത് കോളേജ് മാഗസിൻ "അസ്സആദ" യുടെ പ്രകാശനം


സഅദിയ്യ ശരീഅത്ത് കോളേജ് മാഗസിൻ "അസ്സആദ" യുടെ പ്രകാശനം SSF കാസറഗോഡ് ജില്ല സെക്രട്ടറി സാദിഖ് ആവളം ഇസ്മായിൽ സഅദി പാറപ്പള്ളിക് നൽകി നിർവഹിക്കുന്നു

സഅദിയ്യ മീലാദ്‌ കാമ്പയിന്‍ 313 അംഗ സ്വാഗത സംഘം രൂപവത്‌കരിച്ചു.

ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച്‌ നവമ്പര്‍ 18ന്‌ ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ്‌ കാമ്പയിന്‍ 313 അംഗ സ്വാഗത സംഘം രൂപവത്‌കരിച്ചു. ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ മാനേജര്‍ എം.എ.അബ്ദുല്‍ വഹാബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ എസ്‌.വൈ.എസ്‌. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ ശഫീഖ്‌ അഹ്‌മദ്‌ അല്‍ ഹാദി ചൂരി പ്രാര്‍ത്ഥന നടത്തി.
സ്വാഗത സംഘം ഭാരവാഹികളായി ഷാഫി ഹാജി കീഴൂര്‍ (ചെയര്‍മാന്‍), എം. എ.അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, അബ്ദുല്ല ഹാജി കളനാട്‌, അഹ്‌മദ്‌ മൗലവി കുണിയ, ഡോ.സലാഹ്‌ ദേളി, നാസര്‍ ബന്താട്‌ (വൈസ്‌ ചെയര്‍മാന്‍മാര്‍), ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി (ജന.കണ്‍വീനര്‍), സയ്യിദ്‌ ശഫീഖ്‌ അഹമദ് അല്‍ ഹാദി, ഫൈസല്‍ ദേളി, കെ.എസ്‌.മുഹമ്മദ്‌ മുസ്ഥഫ, നൗഷാദ്‌ കൂവത്തൊട്ടി, ഉസ്‌മാന്‍ ദേളിവളപ്പ്‌, (ജോ.കണ്‍വീനര്‍മാര്‍), അബ്ദുല്‍ റസാഖ്‌ ഹാജി മേല്‍പ്പറമ്പ്‌ (ട്രഷറര്‍). വിവിധ സബ്‌കമ്മിറ്റി പ്രതിനിധികളായി ഹമീദ്‌ മൗലവി ആലംപാടി, ഉസ്‌മാന്‍ സഅദി (പ്രോഗ്രാം), ചിയ്യൂര്‍ അബ്ദുല്ല സഅദി, ഫാസില്‍ സഅദി (സ്വീകരണം), അബ്ദുല്‍ റഹ്‌ മാന്‍ കല്ലായി, ഹമീദ്‌ സഅദി (ഫുഡ്‌), ഇബ്രാഹിം സഅദി വിട്ടല്‍, ഹാഫിള്‌ അഹ്‌മദ്‌ സഅദി (മൗലീദ്‌), ഷാഫി കണ്ണംപള്ളി (ലോ ആന്റ്‌ ഓര്‍ഡര്‍), സുലൈമാന്‍ വയനാട്‌, അഷ്‌കര്‍ സഅദി (സ്റ്റേജ്‌ & സൗണ്ട്‌).
ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനിന്റെ ഭാഗമായി മീലാദ്‌ വിളമ്പര റാലി, ഹുബ്ബുറസൂല്‍ സമ്മേളനം, മൗലീദ്‌ ജല്‍സ, കുടുംബ സംഗമം, ബുര്‍ദ ആസ്വാദനം, ഹുബ്ബുറസൂല്‍ പ്രഭാഷണം, വിവിധ സ്ഥാപനങ്ങളിലായി കലാ സാഹിത്യ മത്സരം തുടങ്ങിയ പരിപാടികള്‍ നടക്കും.
ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതവും കെ.എസ്‌.മുഹമ്മദ്‌ മുസ്ഥഫ നന്ദിയും പറഞ്ഞു.

Wednesday, 18 October 2017

സഅദിയ്യയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചുദേളി : സഅദിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ഥി സംഘടന MSSA യുടെ കീഴില്‍ ''ഉപരി പഠന മേഖലയും സാധ്യതകളും'' എന്ന ശീര്‍ഷകത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു.മുഹമ്മദലി സഖാഫി കിടങ്ങയം ക്ലാസ്സിന് നേതൃത്വം നല്‍കി.മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍,അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില,എന്നിവര്‍ പ്രസംഗിച്ചു.ക്യാമ്പസിലെ വ്യത്യസ്ത സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍തികള്‍ സംബന്ധിച്ചു.Tuesday, 17 October 2017

മെമ്പർഷിപ്പ് വിതരണംMSSA മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ് പ്രിൻസിപ്പൾ ബേക്കൽ ഉസ്താദ്   MSSA പ്രസിഡന്റ് സയ്യിദ് ശഫീഖ് അഹമദ് അൽ ഹാദി തങ്ങൾക്കു നൽകി നിർവ്വഹിക്കുന്നു